ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് യുവതി മരിച്ചു

ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ ആംബുലന്‍സ് അപകടത്തില്‍ പെട്ട് യുവതി മരിച്ചു. കോട്ടയം വെച്ചൂര്‍ സ്വദേശിനി അഹല്യാദേവിയാണു മരിച്ചത്. ആംബുലന്‍സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചപ്പോള്‍ രാഖി സ്‌ട്രെച്ചറില്‍ നിന്നു തെറിച്ചു വീഴുകയായിരുന്നു.

തണ്ണീര്‍മുക്കത്തെ അമ്മയുടെ വീട്ടില്‍ വച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ രാഖിയെ ആദ്യം ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ല.

തുടര്‍ന്ന് ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോകുമ്പോള്‍ അരൂരില്‍ ആംബുലന്‍സ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഡ്രൈവര്‍, യുവതിയുടെ പിതാവ്, അമ്മയുടെ സഹോദരന്‍ എന്നിവര്‍ക്ക് പരുക്കേറ്റു. പിതാവിനെ തുറവൂര്‍ ആശുപത്രിയിലും അമ്മയുടെ സഹോദരനെ ചേര്‍ത്തല കെവിഎം ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം തുറവൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍.

FOLLOW US: patham online

pathram:
Related Post
Leave a Comment