തൃശൂര്‍ ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച ഏഴുപേരുടെ വിശദ വിവരങ്ങള്‍…

തൃശൂര്‍ ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ആറ് പുരുഷന്‍മാരും ഒരു സ്ത്രീയുമുള്‍പ്പെടെ ചൊവ്വാഴ്ച (ജൂണ്‍ 16) രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി തിരിച്ചെത്തിയവരാണ്.

ജൂണ്‍ 4 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ അടാട്ട് സ്വദേശി (53), 6 ന് ബഹറിനില്‍ നിന്ന് തിരിച്ചെത്തിയ കൂര്‍ക്കഞ്ചേരി സ്വദേശിനി (47), 10 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ ഒല്ലൂക്കര സ്വദേശി (53), 12 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (46), ആനന്ദപുരം സ്വദേശി (52), 8 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ കുമാരനെല്ലൂര്‍ സ്വദേശി (42), 11 ന് ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ മുണ്ടൂര്‍ സ്വദേശി (52) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3 പേര്‍ രോഗമുക്തരായി.

തൃശൂരിലെ ഏറ്റവും തിരക്കേറിയ ശക്തൻമാർക്കറ്റ് അണുവിമുക്തമാക്കി. കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി മാർക്കറ്റുകളും പൊതുസ്ഥലങ്ങളും ശുചിയായും അണുവിമുക്തമായും സൂക്ഷിക്കുക എന്ന ദൗത്യം മുന്നോട്ടു കൊണ്ടു പോകും.

follow us: pathram online

pathram:
Related Post
Leave a Comment