മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിന് പുതിയ നിയമനം; ശമ്പളമില്ല

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ശമ്പളമില്ലാതെയാണ് നിയമനം. ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ച ശേഷം പെന്‍ഷന്‍ ലഭിക്കുന്നതിനാലാണിത്. ഓഫിസ് ചെലവുകള്‍, വാഹനം, സഹായികളായ ജീവനക്കാരുടെ ശമ്പളം എന്നിവ സര്‍ക്കാര്‍ നല്‍കും.

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായാണ് ടോം ജോസിനെ നിയമിക്കുന്നത്. നേരത്തേ ഈ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായി ടോം ജോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതേസമയം, കെഎസ്ആര്‍ടിസിയുടെ പുതിയ മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകര്‍ ഐഎഎസ് ചുമതലയേറ്റു. കെഎസ്ആര്‍ടിസി ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ മുന്‍ സിഎംഡി എം.പി.ദിനേശ് സ്വീകരിക്കുകയും ചുമതല കൈമാറുകയും ചെയ്തു. പ്രതിസന്ധികള്‍ ടീമായി നേരിടുമെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. വെല്ലുവിളികള്‍ പുതിയ സാധ്യതയായി കണ്ട് മുന്നോട്ട് പോകുമെന്നും തൊഴിലാളികളെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ടുള്ള പരിഷ്‌കാരങ്ങളാകും നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment