രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കൂടി കോവിഡ് ; 9520 പേര്‍ മരിച്ചു

ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 11,502 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 325 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,424 ആയി. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9520.

153106 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 169797 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്തെ കോവിഡ് കേസുകളുടെ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ ഇതുവരെ 107958 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3950 ആകുകയും ചെയ്തു.

23544 പേര്‍ക്ക് വൈറസ് ബാധിച്ച ഗുജറാത്തില്‍ 1477 മരണവും 41182 പേര്‍ക്ക് രോഗം ബാധിച്ച ഡല്‍ഹിയില്‍ 1327 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ 44661 പേര്‍ക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്. 435 മരണം അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

follow us: pathram online latest news

pathram:
Related Post
Leave a Comment