രണ്ട് വയസ്സുകാരനെ നാലുനില കെട്ടിടത്തിന് മുകളില്‍നിന്ന് എറിഞ്ഞുകൊന്നു

കൊല്‍ക്കത്ത: രണ്ട് വയസ്സുകാരനെ നാലുനില കെട്ടിടത്തിന് മുകളില്‍നിന്ന് എറിഞ്ഞുകൊന്നു. രണ്ട് വയസ്സുകാരനൊപ്പം കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ ആറ് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ നില ഗുരുതരമാണ്. കൊല്‍ക്കത്തയിലെ ബുരബസാറിലായിരുന്നു ദാരുണമായ സംഭവം. സംഭവത്തില്‍ 55 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് കുട്ടികളെയും കെട്ടിടത്തില്‍നിന്ന് വീണനിലയിലാണ് കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് വയസ്സുകാരന്‍ മരിച്ചിരുന്നു. നാലുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞതാണെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയിലാണ് 55 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാളെ ചോദ്യംചെയ്തുവരികയാണെന്നും പ്രതിക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജോയിന്റ് പോലീസ് കമ്മീഷണര്‍ മുരളീധര്‍ ശര്‍മ്മ പറഞ്ഞു. മരിച്ച കുട്ടിയുടെ അച്ഛനും അറസ്റ്റിലായ പ്രതിയും തമ്മില്‍ നേരത്തെ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണോ കൃത്യത്തിലേക്ക് നയിച്ചതെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം, മരിച്ച കുട്ടിയും പരിക്കേറ്റ കുട്ടിയും തമ്മിലുള്ള ബന്ധം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

follow us: pathram online latest news

pathram:
Related Post
Leave a Comment