കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു; അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ അര്‍ദ്ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. അറ്റിങ്ങല്‍ ദേശീയപാതയില്‍ ടിബി ജങ്ഷനു സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. കൊല്ലത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന ടാങ്കര്‍ ലോറി തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ഫോര്‍ച്ചൂണര്‍ കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

അമിതവേഗതയിലായിരുന്ന ഇരുവാഹനങ്ങളും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ ഏട്ട് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ അസിന്‍, പ്രിന്‍സ്, മനീഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടവിവരം അറിഞ്ഞ് എത്തിയ നാട്ടുകാരും പോലീസും അഗ്‌നിശമന സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറ് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

follow us: pathram online latest news

pathram:
Related Post
Leave a Comment