മഹാരാഷ്ട്രയില്‍ ഇന്ന് 3390 പേര്‍ക്ക് കോവിഡ്; 120 മരണം, മൊത്തം മരണം 3,950 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ 3390 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 120 പേരാണ് രോഗബാധയെ തുടര്‍ന്ന് ഇന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,958 ആയി. 3,950 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 53,017 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 50,978 പേര്‍ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് മുംബൈയിലാണ് കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. മുബൈയില്‍ മാത്രം 58,135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . 2,190 പേര്‍ രോഗം ബാധിച്ച് മരിച്ചു. 28,959 പേര്‍ ചികിത്സയില്‍ കഴിയുന്നു.

മുംബൈയിലെ പ്രധാന കോവിഡ് ആശുപത്രിയായ നായര്‍ ഹോസ്പിറ്റലില്‍ നാല് മാസത്തിനിടെ കോവിഡ് ബാധിതരായ 302 സ്ത്രീകള്‍ പ്രസവിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്, 254 പേര്‍ രോഗമുക്തി നേടിയെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

follow us: pathram online latest news

pathram:
Leave a Comment