പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ പേ…

ആഗോളതലത്തില്‍ പുതിയ ഷോപ്പിങ് ഫീച്ചറുകളുമായി ഗൂഗിള്‍ പേ ആപ്പ് പരിഷ്‌കരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വിവിധ ഗൂഗിള്‍ പേ ആപ്ലിക്കേഷനില്‍ നിന്നും വിവിധ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വാങ്ങാന്‍ സാധിക്കുന്ന സൗകര്യം ഒരുക്കാനാണ് ഗൂഗിളിന്റെ ശ്രമം.

പുതിയ ഫീച്ചറുകള്‍ ഗൂഗിള്‍ പേ സേവനത്തെ വാണിജ്യത്തിന് വേണ്ടിയുള്ള ഒരു വണ്‍ സ്റ്റോപ്പ് പോര്‍ട്ടലാക്കി മാറ്റുമെന്ന് 9റ്റു5 ഗൂഗിള്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഓണ്‍ലൈന്‍ റീടെയിലര്‍ ബ്രാന്‍ഡുകള്‍ ആപ്പിനുള്ളില്‍ തന്നെ ലഭ്യമാവും.

അതേസമയം ഇന്ത്യയിലെ ഗൂഗിള്‍ പേ ആപ്പില്‍ വിവിധ ബ്രാന്‍ഡുകളില്‍ നിന്നും നേരിട്ട് ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മേക്ക് മൈ ട്രിപ്പ്, ഗോഇബിബോ പോലുള്ള സേവനങ്ങള്‍ ആപ്പിനുള്ളില്‍ തന്നെയുണ്ട്.

ഇന്ത്യയില്‍ ഗൂഗിള്‍ ആപ്പ് നേടിയ വന്‍ വിജയം ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഇന്ത്യയില്‍ നിന്നുള്ള അനുഭവ പാഠങ്ങളില്‍ നിന്നാണ് ആഗോള തലത്തില്‍ ആപ്പ് പരിഷ്‌കരിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നത്.

അതേസമയം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ പേ ആപ്പിന് അമിതമായി പ്രാമുഖ്യം കൊടുക്കുന്നുവെന്നും അതുവഴി മറ്റ് ആപ്ലിക്കേഷനുകള്‍ക്കുമേല്‍ അധിശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്നുമുള്ള ആരോപണത്തിന്‍മേല്‍ ഗൂഗിള്‍ പേയ്ക്കെതിരെ ഇന്ത്യയില്‍ അന്വേഷണം നടക്കുന്നുണ്ട്.

follow us: pathram online latest news

pathram:
Leave a Comment