ബന്ധുവിന്റെ മൃതദേഹത്തിന് പകരം കിട്ടിയത് കോവിഡ് ബാധിതന്റെ മൃതദേഹം

മരണപ്പെട്ട ബന്ധുവിന്റെ മൃതദേഹത്തിന് പകരം ആശുപത്രിയില്‍നിന്ന് കുടുംബത്തിന് ലഭിച്ചത് കൊവിഡ് ബാധിതന്റെ മൃതദേഹം. മൃതദേഹം മാറിയത് അറിയാതിരുന്നതുകൊണ്ട് കൊവിഡ് പ്രോട്ടോകോളൊന്നും ഇല്ലാതെ ഇവര്‍ മൃതദേഹം സംസ്‌കരിച്ചു.

ഗാന്ധി ഹോസ്പിറ്റലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് 48 കാരന്‍ മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹത്തിന് പകരം നല്‍കിയത് 35 കാരനായ കൊവിഡ് ബാധിതന്‍ റഷീദ് അലി ഖാന്റെ മൃതദേഹമാണ്.

റഷീദ് ഖാന്‍ മരിച്ച വിവരമറിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധു എത്തിയപ്പോഴാണ് മൃതദേഹം ആശുപത്രിയിലില്ലെന്ന് മനസിലാകുന്നത്. അപ്പോഴേക്കും, മൃതദേഹം മാറി ലഭിച്ച കുടുംബം ഇതൊന്നുമറിയാതെ പഹാദി ഷരീഫില്‍ സംസ്‌കരിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്ന് മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ അറിയിച്ചു.

pathram:
Related Post
Leave a Comment