മുംബൈ: ലിവിന്‍ റിലേഷന്‍ഷിപ്പില്‍ പിറക്കുന്ന കുട്ടികളുടെ യഥാര്‍ത്ഥ രക്ഷകര്‍ത്താവ് അമ്മയായിരിക്കുമെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് എസ്. ഗുപ്തയുടേതാണ് വിധി. വിവാഹബന്ധത്തിലല്ലാതെ ജനിക്കുന്ന കുഞ്ഞിന്റെ അവകാശം അമ്മയ്ക്കാണെന്നും അതിന് ശേഷമേ പിതാവിന് ഉണ്ടാകൂ എന്നും ഹിന്ദു ന്യൂനപക്ഷ രക്ഷകര്‍തൃ നിയമത്തിലെ ആറാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
ലിവിന്‍ റിലേഷന്‍ഷിപ്പില്‍ ഒരു വര്‍ഷം കഴിഞ്ഞ ശേഷം ന്യൂസിലന്‍ഡുകാരിയില്‍ പിറന്ന കുഞ്ഞിന് വേണ്ടി വാദിച്ച പുനെ സ്വദേശിയുടെ ഹര്‍ജിയിലാണ് വിധി. 2008ല്‍ പരിചയപ്പെട്ട ന്യൂസിലാന്റ് സ്വദേശിനിക്കൊപ്പം 2012 ജൂണ്‍ വരെ ഒരുമിച്ചു താമസിച്ചു. പിന്നീട് വേര്‍പിരിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് മകന്‍ ജനിക്കുന്നത്. കുട്ടിയെയും കൊണ്ട് അമ്മ ന്യൂസിലന്റിലേക്ക് പോകാന്‍ തീരുമാനിച്ച വിവരം അറിഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ കോടതിയെ സമീപിച്ചത്.
കുട്ടിയെ വിട്ടു കിട്ടുന്നതിനായി ഇയാള്‍ പൂനെയിലും കുടുംബകോടതിയെ സമീപിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് കുട്ടിയെ കൊണ്ടുപോകുന്നതിന് വിലക്ക് നല്‍കണമെന്നും ആവശ്യമുന്നയിച്ചിരുന്നു. കുടുംബകോടതി അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും അപേക്ഷ തള്ളിക്കളച്ചു. കുട്ടിയുടെ നിയമപരമായ അവകാശം അമ്മയ്ക്കാണെന്നും കുഞ്ഞിന്റെ സ്വാഭാവിക രക്ഷിതാവ് അമ്മയാണെന്നും കോടതി വിലയിരുത്തി. പിതാവിന് സ്വാഭാവിക രക്ഷകര്‍തൃത്വത്തില്‍ രണ്ടാമതാണ് സ്ഥാനെമന്നും കോടതി വിധിയില്‍ പറയുന്നു.
Follo us: pathram online latest news
Leave a Comment