ലോക്ഡൗണ്‍ കാലത്തെ ശമ്പളം; തൊഴിലുടമയ്‌ക്കെതിരേ നടപടി പാടില്ലെന്ന് സുപ്രീം കോടതി

ലോക്ഡൗണ്‍ കാലത്ത് മുഴുന്‍ വേതനം നല്‍കാത്ത ഉടമക്കെതിരെ നടപടി പാടില്ലെന്ന് സുപ്രീംകോടതി. തൊഴിലാളികളും ഉടമകളും സമവായത്തിലെത്തണമെന്ന് സുപ്രീംകോടതി. ഉടമകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള കേന്ദ്ര ഉത്തരവിനെതിരായ ഹര്‍ജിയിലാണ് ഇടപെടല്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ലോക്ക്ഡൗണ്‍ കാലയളവിലെ 54 ദിവസത്തെ മുഴുവന്‍ ശമ്പളവും നല്‍കണം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഉണ്ടെങ്കിലും തൊഴിലാളിയും തൊഴില്‍ ദാതാവും തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് സുപ്രീം കോടതി.

തൊഴിലാളികള്‍ ഇല്ലാതെ ഒരു വ്യവസായവും നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ആയില്ലെങ്കില്‍ ഉത്തരവാദിത്തപെട്ട തൊഴില്‍ ഫോറങ്ങളെ സമീപിക്കാവുന്നത് ആണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിലവില്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം ജൂലായ് അവസാനം വരെ നീണ്ടു നില്‍ക്കുമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജൂലായ് അവസാനം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ലോക്ക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കണമെന്ന കേന്ദ്ര സര്‍ക്കാരിന്റേയും, കേരള സര്‍ക്കാരിന്റേയും ഉത്തരവുകള്‍ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. മുഴുവന്‍ ശമ്പളവും നല്‍കണമെന്ന് ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കിയ ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്നീട് പിന്‍വലിച്ചിരുന്നു.

pathram:
Related Post
Leave a Comment