ഞാന്‍ സീമ വിനീതിനൊപ്പം, ഉഭയസമ്മത പ്രകാരം നടന്നതാണെങ്കിലും മകന്റെ പ്രവൃത്തിയെ ന്യായീകരിക്കില്ല.., സത്യം പുറത്തു വരണം മാല പാര്‍വതി

മകന്‍ അനന്തകൃഷ്ണനെതിരെ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീത് ഉയര്‍ത്തിയ ആരോപണത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി നടി മാല പാര്‍വതി. മകനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയ മാല പാര്‍വതി സത്യം പുറത്തു വരണമെന്നും പറഞ്ഞു.

മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമായി അത്തരമൊരു സംഭാഷണം നടത്തിയതായി തന്റെ മകന്‍ സമ്മതിച്ചതായി മാല പാര്‍വതി ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി. എന്നാല്‍ അത് പരസ്പര സമ്മതത്തോടെയാണെന്നാണ് അവന്‍ പറയുന്നത്. ഇത് ഒത്തു തീര്‍ക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കപ്പെട്ടാല്‍ അതിന്റെ ശിക്ഷ അയാള്‍ അനുഭവിക്കട്ടെയെന്നും അവര്‍ പ്രതികരണത്തില്‍ പറഞ്ഞു.

അതേസമയം ഏകപക്ഷീയമായ ചാറ്റ് ആണെന്ന ആരോപണത്തില്‍ സംശയം ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് പരസ്പര സമ്മതത്തോടെ നടന്ന സംഭാഷണമാണെന്ന് മകന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ബോധ്യപ്പെട്ടു. ഉഭയസമ്മത പ്രകാരം നടന്നതാണെങ്കിലും മകന്റെ പ്രവൃത്തിയെ ന്യായീകരിക്കില്ല.. അവര്‍ പറഞ്ഞു.

മാല പാര്‍വതിയുടെ മകനും സംവിധായകനുമായ അനന്ത കൃഷ്ണനെതിരെ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീത് ഗുരുതരമായ ലൈംഗീകാരോപണം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് സംഭവം വിവാദമാകുകയായിരുന്നു.

Follo us: pathram online latest news

pathram:
Related Post
Leave a Comment