ദീപിക പാദുക്കോണ്‍ എവിടെ പോയാലും ഒപ്പം ഒരാളുണ്ട്, അത് ദീപികയുടെ മാതാപിതാക്കളോ അല്ലെങ്കില്‍ ഭര്‍ത്താവ് രണ്‍വീര്‍ സിംഗോ അല്ല. ജലാല്‍ എന്ന് പേരുള്ള ബോഡി ഗാര്‍ഡ്. 2017 മുതല്‍ ജലാലിന് ലഭിക്കുന്നത് 80 ലക്ഷത്തോളം രൂപയാണെന്ന് ശമ്പളം ലഭിക്കുന്നത്. ഇപ്പോള്‍ അത് ഒരു കോടിയോളമെത്തിയെന്ന് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു.
പ്രശസ്ത ബാഡ്മിന്റണ്‍താരം പ്രകാശ് പദുക്കോണിന്റെ മകളായ ദീപിക ജനിച്ചത് ഡെന്‍മാര്‍ക്കിലും വളര്‍ന്നത് ബെം?ഗളൂരുവിലുമാണ്. 2006 ല്‍ ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്ത കന്നടചിത്രം ഐശ്വര്യയിലൂടെയാണ് സിനിമയില്‍ ദീപിക അരങ്ങേറ്റം കുറിച്ചത്. പിന്നീട് 2007 ല്‍ ഷാരൂഖ് ഖാന്‍ പ്രധാനവേഷത്തിലെത്തിയ ഓം ശാന്തി ഓമിലൂടെ ബോളിവുഡിലെത്തി. ഓം ശാന്തി ഓം വലിയ വിജയമായതോടെ ദീപികയെ നിരവധി സിനിമകള്‍ തേടിയെത്തി. ബച്ച്‌നാ ഹേ ഹസീനോ, കോക്ക് ടെയിന്‍, ഹൗസ് ഫുള്‍, ചെന്നൈ എക്‌സ്പ്രസ്, പികു, തമാശ, ബാജിറാവു മസ്താനി, പദ്മാവത്, ഛപക് തുടങ്ങിയവയാണ് ദീപികയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
2012 ന് ശേഷം ദീപിക ഇന്ത്യയിലെ മുന്‍നിര താരമായി. ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപിക. അതുകൊണ്ടു തന്നെ കോടികള്‍ വാങ്ങുന്ന ദീപികയ്ക്ക് ഈ തുകയെല്ലാം നിസ്സാരമാണെന്നാണ് ആരാധകര്‍ പറയുന്നത്.
Follo us: pathram online latest news
Leave a Comment