‘രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നടി ഹന്‍സിക മോത് വാനി വിവാഹിതയാകും. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹം’. ഇതായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം. എന്നാല്‍ തന്റെ വിവാഹവാര്‍ത്തയെ സംബന്ധിച്ച് പ്രതികരണവുമായി ഒടുവില്‍ നടി തന്നെ പ്രതികരണവുമായി രംഗത്തെത്തി.
ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്തയ്ക്ക് താഴെ ഹന്‍സിക കുറിച്ചു. ‘ദൈവമേ, അയാള്‍ ആരാണ്… ‘ഹന്‍സികയുടെ മറുപടിക്ക് താഴെ ഒരാള്‍ ഇങ്ങനെ എഴുതി, ‘നിങ്ങള്‍ എന്തുകൊണ്ട് ഈ കാര്യം എന്നോട് നേരത്തേ പറഞ്ഞില്ല’ എന്ന്. അതിന് ഹന്‍സിക നല്‍കിയ മറുപടി ഇങ്ങനെ… ‘ഞാന്‍ പോലും ഇപ്പോഴാണ് വിവരം അറിയുന്നത്.’ എന്തായാലും ഹന്‍സികയുടെ മറുപടി വൈറലായതോടെ രസകരമായ കമന്റുകളുമായി ആരാധകര്‍ രംഗത്തെത്തി.
ദൂരദര്‍ശനിലെ ഷക്ക ലക്ക ബൂംബൂം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഹന്‍സിക അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഹൃത്വിക് റോഷന്‍ നായകനായെത്തിയ കോയി മില്‍ഗയ എന്ന ചിത്രത്തിലും ഹന്‍സിക ബാലതാരമായെത്തി. തെലുങ്ക് ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലെ അല്ലു അര്‍ജുന്റെ നായികയായി വേഷമിട്ടു. ഒരു കാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ഹന്‍സിക. മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ എന്ന മലയാള ചിത്രത്തിലും താരം വേഷമിട്ടു.
Leave a Comment