സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; ആകെ മരണം 18 ആയി

കണ്ണൂര്‍ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുഹമ്മദടക്കം കണ്ണൂരില്‍ ബുധനാഴ്ച രോഗം സ്ഥിരീകരിച്ച നാല് പേര്‍ മസ്‌കത്തില്‍ നിന്നാണെത്തിയത്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഉള്‍പ്പെടെ മുഹമ്മദ് ചികിത്സയിലായിരുന്നു. മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 18 ആയി.

Follo us: pathram online latest news

pathram:
Related Post
Leave a Comment