ഇത്തവണ പ്രളയ ദുരിതാശ്വാസ ക്യാംപുകള്‍ 4 തരം

കണ്ണൂര്‍: ഇത്തവണ പ്രളയ ദുരിതാശ്വാസ ക്യാംപുകള്‍ 4 തരം. ദുരിതാശ്വാസ ക്യാംപുകള്‍ ക്രമീകരിക്കുമ്പോള്‍ കോവിഡ് രോഗ ലക്ഷണമുള്ളവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രത്യേക സൗകര്യം ഒരുക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശം. ഓരോ തദ്ദേശ സ്ഥാപനത്തിലും 4 തരം കെട്ടിടങ്ങള്‍ ഇതിനായി കണ്ടെത്തണം.
.

ക്യാംപുകള്‍ രോഗം വ്യാപിക്കാനുള്ള ഇടമായി മാറരുതെന്ന ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വില്ലേജ് ഓഫിസര്‍മാരെയാണു സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കി.

ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കുട്ടികള്‍, വയോധികര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരെ സുരക്ഷിതമായ സ്ഥലങ്ങളിലെ ബന്ധുവീടുകളിലേക്കു മാറ്റുന്നതിനാണു പ്രഥമ പരിഗണന നല്‍കുക. ഇതു സാധ്യമല്ലാത്ത ആളുകളെയാണ് ക്യാംപുകളില്‍ താമസിപ്പിക്കേണ്ടത്. ഇതിനായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടിക തയാറാക്കി വയ്ക്കണം.

ഇവരെ ക്യാംപുകളില്‍ എത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട സംഘത്തെ മാത്രമേ നിയോഗിക്കാവൂ. രക്ഷാപ്രവര്‍ത്തകര്‍ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. കുടുംബവുമായി പൊതുക്യാംപുകളിലെത്തുന്ന രോഗികളല്ലാത്തവര്‍ക്ക് ഒന്നിച്ചു താമസിക്കാം.

Follow us: pathram online

pathram:
Related Post
Leave a Comment