സസ്‌പെന്‍ഡ് ചെയ്യാന്‍ പോകുന്നുവെന്ന് അറിഞ്ഞ യുഡി ക്ലാര്‍ക്ക് സഹപ്രവര്‍ത്തകരെ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചു

കോട്ടയം: പതിവായി ജോലിക്ക് ഹാജരാകാത്തതിന് തന്നെ സസ്‌പെന്‍ഡ് ചെയ്യാന്‍ പോകുന്നുവെന്ന് അറിഞ്ഞ കടനാട് പഞ്ചായത്ത് യുഡി ക്ലാര്‍ക്ക് സഹപ്രവര്‍ത്തകരെ പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചു. വൈകിട്ട് 3 മണിയോടെ കടനാട് പഞ്ചായത്തിലാണ് സംഭവം.

സംഭവത്തില്‍ യുഡി ക്ലാര്‍ക്ക് തലയോലപ്പറമ്പ് സ്വദേശി വി.എന്‍.സുനില്‍കുമാറിനെ! പിടികൂടി മേലുകാവ് പൊലീസിന് കൈമാറി. കൊല്ലപ്പള്ളിയിലുള്ള പമ്പില്‍ നിന്ന് പെട്രോളുമായി എത്തിയ സുനില്‍കുമാര്‍ ജീവനക്കാരുടെ മേല്‍ ഒഴിക്കുകയായിരുന്നു.

തീ കത്തിക്കാന്‍ തീപ്പെട്ടി എടുത്തതോടെ െ്രെഡവര്‍ ബോബന്‍ പി.നായര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാര്‍ പിടികൂടി തീപ്പെട്ടി ദൂരെ എറിയുകയായിരുന്നു. ഇതിനിടെ പഞ്ചായത്ത് സെക്രട്ടറി കെ.മനോജിനെ മര്‍ദ്ദിക്കുകയും മൂന്നു മൊബൈല്‍ ഫോണുകള്‍ എറിഞ്ഞു തകര്‍ക്കുകയും ചെയ്തു.

Follow us: pathram online

pathram:
Related Post
Leave a Comment