കോവിഡ് മരണം : മുംബൈയില്‍ മൃതദേഹങ്ങള്‍ കാണാതാകുന്നതില്‍ ആശങ്ക

മുംബൈ: കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ആശുപത്രികളില്‍നിന്നു കാണാതാകുന്ന സംഭവങ്ങള്‍ ആശങ്ക പരത്തുന്നു. ബന്ധുക്കള്‍ക്കുണ്ടാകുന്ന തീരാദുഃഖത്തിനു പുറമെ കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ലംഘിക്കപ്പെട്ടാലുള്ള രോഗവ്യാപന സാധ്യതകളാണ് ആരോഗ്യപ്രവര്‍ത്തകരെ കുഴയ്ക്കുന്നത്.

27 വയസ്സുള്ള കോവിഡ് രോഗിയുടെ മൃതദേഹം ബിഎംസിയുടെ ഉടമസ്ഥതയിലുള്ള രാജാവാഡി ആശുപത്രിയില്‍നിന്നു കാണാതായതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ കൊലപ്പെടുത്തിയ ആള്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ ആംബുലന്‍സുമായി മൃതദേഹം ഏറ്റുവാങ്ങാന്‍ ചെന്നപ്പോള്‍ മൃതദേഹം കാണാനില്ലെന്ന വിവരമാണ് ലഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമാനമായ സംഭവത്തില്‍ കഴിഞ്ഞ മാസം 14ന് കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 67 വയസ്സുകാരനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ല. കോവിഡ് സ്ഥിരീകരിച്ച രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചശേഷം ക്വാറന്റീനിലായ ബന്ധുക്കള്‍ രോഗിയെക്കുറിച്ച് തിരക്കുമ്പോള്‍ ആശുപത്രി അധികൃതര്‍ കൈമലര്‍ത്തുന്നു. ഭോയ്‌വാഡ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നവിമുംബൈ മുനിസിപ്പല്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍നിന്ന് കാണാതായ 29 വയസ്സുകാരന്റെ മൃതദേഹം ആളുമാറി കൊണ്ടുപോയി സംസ്‌കരിച്ചതായി പിന്നീടു തെളിഞ്ഞിരുന്നു

Follow us: pathram online

pathram:
Leave a Comment