തിരുവനന്തപുരത്ത് കോവിഡ് രോഗി മരിച്ചു

തിരുവനന്തപുരം: കോവിഡ് ഐസലേഷന്‍ വാര്‍ഡില്‍നിന്ന് അനുവാദമില്ലാതെ പുറത്തുപോയശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ചു. കോവിഡ് മുക്തനായി ചൊവാഴ്ച ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ആശുപത്രിയില്‍നിന്നു കടന്നുകളഞ്ഞ ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ തൂങ്ങി മരിച്ചത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇയാള്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം തിരികെയെത്തിച്ചശേഷം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സാന്ത്വനിപ്പിക്കുകയും കൗണ്‍സലിങ് നല്‍കുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നല്‍കി. വീട്ടില്‍പോയശേഷം കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നഴ്‌സ് മുറിയിലെത്തിയപ്പോള്‍ ഇയാള്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. ഉടനെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മദ്യാസക്തിയുള്ള ഇദ്ദേഹം മദ്യം വാങ്ങുന്നതിനായി തമിഴ്‌നാട്ടില്‍ പോയിരുന്നു. അങ്ങനെയാകാം രോഗബാധയുണ്ടായതെന്നാണു കരുതുന്നത്.

തിരുവനന്തപുരത്ത് കോവിഡ് രോഗി മരിച്ചു

pathram:
Related Post
Leave a Comment