മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്തുവച്ചാണ് വിവാഹമെന്നാണ് സൂചന. വിവാഹ റജിസ്‌ട്രേഷന്‍ കഴിഞ്ഞു.

ഐ.ടി. കമ്പനിയായ എക്‌സലോജിക് സൊല്യൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. 2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു മുഹമ്മദ് റിയാസ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. മുന്‍ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു.

ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും. എസ്എഫ്‌ഐ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന റിയാസ്, ഡിവൈഎഫ്‌ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്.

pathram:
Related Post
Leave a Comment