ലോക്ക്ഡൗണ്‍ കാലത്തും സിനിമ നിര്‍മ്മിച്ച് കോടികള്‍ സ്വന്തമാക്കുകയാണ് രാംഗോപാല്‍ വര്‍മ. പുതിയ ചിത്രമായ ക്ലൈമാക്‌സ് ഓണ്‍ലൈനിലൂടെ റിലീസ് ചെയ്ത് അദ്യ ദിവസം സ്വന്തമാക്കിയത് മൂന്ന് കോടിക്ക് അടുത്ത് പണമാണെന്നാണ് ആര്‍ജിവി പറയുന്നത്. പോണ്‍ താരം മിയ മല്‍കോവ നായികയായ ചിത്രത്തിലെ ചൂടന്‍ രംഗങ്ങളാണ് ഇതിന് കാരണം എന്ന് അനലിസ്റ്റുകള്‍ പറയുന്നു.
ക്ലൈമാക്‌സ് ജൂണ്‍ ആറിന് തന്റെ തന്നെ വെബ്‌സൈറ്റ് ആയ ആര്‍ജിവി വേള്‍ഡ് ശ്രേയാസ് ആപ്പ് വഴിയാണ് റിലീസ് ചെയ്തത്. ഒരാളില്‍ നിന്നും 100 രൂപ ഈടാക്കിയാണ് റിലീസ്. ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ടിക്കറ്റ് എടുക്കാം. റിലീസ് ദിവസം രാത്രി ഒമ്പത് മണിക്ക് 50000 പേര്‍ സിനിമ കാണാന്‍ ഓണ്‍ലൈനില്‍ എത്തിയെന്ന് ആര്‍ജിവി ട്വീറ്റ് ചെയ്തു.
സിനിമ കാണാന്‍ പ്രേക്ഷകര്‍ ആര്‍ത്തിരമ്പി എത്തിയതോടെ വെബ്‌സൈറ്റും തകരാറിലായി. എന്നാല്‍ അല്‍പസമയത്തിന് അകം തന്നെ വെബ്‌സൈറ്റ് ആര്‍ജിവിയുടെ ടെക്‌നിക്കല്‍ ടീം സൈറ്റ് പഴയപടിയാക്കി. ആദ്യദിനം 50 ലക്ഷമായിരുന്നു ആര്‍ജിവി കലക്ഷനായി പ്രതീക്ഷിച്ചത്.12 മണിക്കൂറിനുള്ളില്‍ ഒരു കോടി അറുപത്തിയെട്ട് ലക്ഷം രൂപ കളക്ഷനായി ലഭിച്ചു. ആദ്യ ദിനം ലഭിച്ചത് രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം.
ആദ്യ ഡിജിറ്റല്‍ റിലീസ് ഹിറ്റായതോടെ ഇത്തരത്തില്‍ തന്നെ അടുത്ത പടവുമായി എത്താന്‍ ഒരുങ്ങുകയാണ് ആര്‍ജിവി. ലൈംഗികത തന്നെയാണ് വീണ്ടും പ്രമേയമാക്കിയിരിക്കുന്നത്. നേക്ക്ഡ് എന്നാണ് ചിത്രത്തിന്റെ പേര് തന്നെ. സിനിമയുടെ ചൂടന്‍ ട്രെയിലറും ഓണ്‍ലൈനില്‍ ഹിറ്റാണ്. സിനിമയുടെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ല. ടിക്കറ്റിന് ഇത്തവണ നൂറ് രൂപ കൂട്ടിയിട്ടുണ്ട്.
ക്ലൈമാക്‌സിനേക്കാള്‍ ഹോട്ട് ആണ് നേക്ക്ഡ് എന്നാണ് ആര്‍ജിവിയുടെ കമന്റ്. അതുകൊണ്ട് തന്നെ കലക്ഷനും കൂടുമെന്നു തന്നെയാണ് സംവിധായകന്റെ പ്രതീക്ഷ. തന്റെ പുതിയ ചിത്രമായ ആര്‍ആര്‍ആര്‍ രാജമൗലി ഡിജിറ്റല്‍ റിലീസ് ചെയ്താല്‍ ആയിരം കോടി രൂപ പുഷ്പം പോലെ ലഭിക്കുമെന്നും ആര്‍ജിവി പറയുന്നു.
Follow us: pathram online
Leave a Comment