കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മസ്‌കത്ത്: കോവിഡ് ബാധിച്ച് ഒമാനില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ഒരുമനയൂര്‍ തൊട്ടാപ്പ് തെരുവത്ത് വീട്ടില്‍ അബ്ദുല്‍ ജബ്ബാര്‍ (59) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഒരാഴ്ച മുമ്പാണ് ഇയാളെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധന നടത്തിയതോടെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. നാല് ദിവസമായി വെന്റിലേറ്ററില്‍ തുടരുകയായിരുന്നുവെന്നും ചൊവ്വാഴ്ച രാവിലെ മരണം സംഭവിച്ചതായും സുഹൃത്തുക്കള്‍ പറഞ്ഞു. പത്ത് വര്‍ഷമായി ഒമാനിലുള്ള അബ്ദുല്‍ ജബ്ബാര്‍ ഗള്‍ഫാര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു

Follow us: pathram online

pathram:
Related Post
Leave a Comment