വിജയ് ചിത്രത്തില്‍ നായികയായി മഡോണ സെബ്യാസ്റ്റന്‍

ദളപതി വിജയ് ചിത്രത്തില്‍ നായികയായി മഡോണ സെബ്യാസ്റ്റന്‍ എത്തുന്നതായി റിപ്പോര്‍ട്ട്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മാസ്റ്റര്‍’ സിനിമയുടെ റിലീസ് ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ ഉടനുണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും സജീവമായിരിക്കുന്നത്. ‘ദളപതി 65’ എന്ന് ഇപ്പോള്‍ പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ.ആര്‍.മുരുഗദോസാണ്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്നതാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ മലയാളത്തിന്റെ പ്രിയതാരം മഡോണ സെബാസ്റ്റ്യനും അഭിനയിക്കുന്നുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

മാസ്റ്ററിന് ശേഷം വിജയ് ചെയ്യുന്നത് മുരുഗദോസ് ചിത്രമായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ട് കുറച്ച് നാളുകളായി. ചിത്രത്തില്‍ രണ്ട് നായികമാരുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിലൊരാള്‍ ഒരു മലയാളി നടിയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം മുരുഗദോസ് ഒരുക്കുന്ന വിജയ് ചിത്രമാണിത്.

തെന്നിന്ത്യന്‍ നടിമാരായ കാജല്‍ അഗര്‍വാള്‍, പൂജ ഹെഗ്‌ഡെ എന്നിവര്‍ ചിത്രത്തില്‍ നായികമാരായെത്തുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ രണ്ട് നായികമാരിലൊരാളായി മലയാളികളുടെ സ്വന്തം പ്രേമം നായിക മഡോണ സെബാസ്റ്റ്യന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.. ചിത്രത്തിനായി നടി കരാര്‍ ഒപ്പിട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലയാളത്തില്‍ നിരവധി സിനിമകള്‍ക്ക് പുറമെ കാതലും കടന്തു പോകും, കവന്‍, ജുങ്കാ, പവര്‍ പാണ്ടി, വാനം കൊട്ടട്ടും എന്നീ തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ളയാളാണ് ഗായിക കൂടിയായ മഡോണ സെബാസ്റ്റ്യന്‍. ദളപതി 65ല്‍ ഒരു സുപ്രധാന വേഷമാണ് താരത്തിനുള്ളതെന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ നായിക മറ്റൊരാളായിരിക്കുമെന്നാണ് അറിയുന്നത്, അത് ആരാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

വിജയ്‌യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22 നായിരിക്കും ദളപതി 65ന്റെ ടൈറ്റില്‍ റിലീസെന്നും അന്നായിരിക്കും ചിത്രത്തിലെ നായികയാരെന്ന കാര്യം പുറത്തുവിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 9ന് ലോകമെമ്പാടും റിലീസ് നിശ്ചയിച്ചിരുന്ന വിജയ് ചിത്രം ‘മാസ്റ്റര്‍’, കൊറോണയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.

Follow us: pathram online

pathram:
Related Post
Leave a Comment