ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത

അങ്കമാലി: കോവിഡ് 19 നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ ജൂണ്‍ 30 വരെ പള്ളികള്‍ തുറക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത. അതിരൂപതയിലെ ആലോചനാ സമിതിയും ഫൊറോ വികാരിമാരുമായും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.

അതേസമയം ദേവാലയങ്ങള്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്ക്കായി തുറന്നിടാവുന്നതാണെന്നും അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം ഉള്‍പ്പെടെയുള്ള തിരുക്കര്‍മ്മങ്ങളില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Follow us: pathram online

pathram:
Related Post
Leave a Comment