ക്വാറന്റീനില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ച നിലയില്‍

Health workers wheel a deceased person outside the Brooklyn Hospital Center, during the coronavirus disease (COVID-19) outbreak, in the Brooklyn borough of New York City, New York, U.S., March 30, 2020. REUTERS/Brendan McDermid

പത്തനംതിട്ട: മാര്‍ത്താണ്ഡത്ത് നിന്നെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഏറത്ത് പഞ്ചായത്തിലെ വയലയിലാണ് മരണം. ഇന്നു രാവിലെയും ആരോഗ്യ പ്രവര്‍ത്തകരുമായി ഇദ്ദേഹം സംസാരിച്ചിരുന്നു.

ഭക്ഷണം നല്‍കാന്‍ എത്തിയ ആളാണ് ഛര്‍ദ്ദിച്ചു നിലത്തു കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. കോവിഡ് സംശയത്തെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി, മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ബൈക്കിലാണ് ഇയാള്‍ ഏറത്ത് എത്തിയത്. വന്നതു മുതല്‍ ക്വാറന്റീനിലായിരുന്നു.

FOLLOW US- PATHRAM ONLINE

pathram:
Related Post
Leave a Comment