13 ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ച ദിവസം; ഏറ്റവും കൂടുതല്‍ പാലക്കാട്… ഒരു ജില്ലയില്‍ മാത്രം ഇന്ന് കോവിഡ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസംതന്നെ 13 ജില്ലകളിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്. റിപ്പോര്‍ട്ടു ചെയ്ത കോവിഡ് കേസുകളുടെ എണ്ണം ഇന്ന് മൂന്നക്കം കടന്നു. വെള്ളിയാഴ്ച 111 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചത് പാലക്കാട് ജില്ലയിലാണ്–40 പേര്‍. കണ്ണൂര്‍ ഒഴികെ എല്ലാ ജില്ലകളിലും ഇന്നു കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 18, പത്തനംതിട്ട 11, എറണാകുളം 10 എന്നീ ജില്ലകളാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പാലക്കാട്

ജില്ലയില്‍ ഇന്ന് ഒരു തമിഴ്‌നാട് സ്വദേശിക്ക് ഉള്‍പ്പെടെ 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് 181 പേരാണ് ചികിത്സയില്‍ ഉള്ളത്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേര്‍ക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.ഇതില്‍ ആന്ധ്രാപ്രദേശില്‍ നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള ഒരു തമിഴ്‌നാട് സ്വദേശിയും ഉള്‍പ്പെടുന്നുണ്ട്. രോഗികളുടെഎണ്ണത്തില്‍ വര്‍ധനവ് ഉണ്ടായാലും പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കല്‍ കോളജിലും ചികിത്സയ്ക്കായുള്ള സൗകര്യങ്ങള്‍ ഉള്ളതായി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചിട്ടുണ്ട്. നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം 13 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടിരുന്നു.

മലപ്പുറം

ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ്. ഇതില്‍ ഏഴ് പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് എത്തിയവരും ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ സ്വകാര്യ ലാബിലെ ജീവനക്കാരനുമാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇവര്‍ക്കു പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി മഞ്ചേരിയില്‍ ഐസൊലേഷനിലുള്ള ആലപ്പുഴ, പത്തനംതിട്ട സ്വദേശികള്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇടുക്കി

ഇന്ന് 3 പേര്‍ക്ക് കോവിഡ്. മേയ് 22ന് മഹാരാഷ്ട്രയില്‍ നിന്നു ട്രെയിനില്‍ എത്തിയ ഉപ്പുതറ പശുപ്പാറ സ്വദേശി 25 വയസ്സുള്ള യുവതി. മഹാരാഷ്ട്രയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. മേയ് 22ന് ഡല്‍ഹിയില്‍ നിന്നു ട്രെയിനില്‍ എത്തിയ തൊടുപുഴ കാരിക്കോട് സ്വദേശി 24 വയസ്സുള്ള യുവാവ് (വിദ്യാര്‍ഥി). മേയ് 31ന് ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം വന്ന 43 വയസുള്ള ചക്കുപള്ളം സ്വദേശിയാണ് മൂന്നാമത്തെ രോഗി. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ട്. മൂന്ന് പേരും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവരാണ്. ഇവരില്‍ കാരിക്കോട് സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ടു രോഗികളെയും ഇടുക്കി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവര്‍ 23 ആയി.

കോട്ടയം

ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്. മുംബൈയില്‍ നിന്ന് മേയ് 27നു വിമാനത്തില്‍ എത്തിയ അതിരമ്പുഴ സ്വദേശി(24) ക്കാണ് കോവിഡ്. ജില്ലയില്‍ രോഗികളുടെ എണ്ണം 28.

FOLLOW US – PATHRAM ONLINE

pathram:
Related Post
Leave a Comment