പീഡനത്തില്‍ നിന്ന് രക്ഷപെട്ടോടി വണ്ടിക്ക് മുന്നില്‍ ചാടുമ്പോള്‍ യുവതി അര്‍ദ്ധനഗ്‌നയായിരുന്നു…മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായും രക്ഷപ്പെടുത്തിയ യുവാക്കള്‍

തിരുവനന്തപുരം: പീഡനത്തില്‍ നിന്ന് ഓടി രക്ഷപെട്ട് വാഹനത്തിന് സമീപം എത്തിയ യുവതിയുടെ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി കഠിനകുളം പീഡനക്കേസില്‍ യുവതിയെ രക്ഷപ്പെടുത്തിയ യുവാക്കള്‍. രക്ഷപെട്ടോടി വണ്ടിക്ക് മുന്നില്‍ ചാടുമ്പോള്‍ അര്‍ദ്ധനഗ്‌നയായിരുന്നു. സംഭവം രാത്രി എട്ടു മണിയോടെ ആയിരുന്നെന്നും വഴിയാത്രക്കാരോട് യുവതി രക്ഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും പറഞ്ഞു. ഇവരുടെ കാറിലാണ് യുവതിയെ വീട്ടില്‍ എത്തിച്ചത്.

യുവതിയുടെ മുഖത്ത് മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നതായി യുവതിയെ രക്ഷിച്ച നാട്ടുകാര്‍ പറഞ്ഞു. അര്‍ദ്ധ അബോധാവസ്ഥയില്‍ ആയിരുന്ന യുവതി അക്രമികള്‍ ആറുപേര്‍ ഉണ്ടായിരുന്നതായും പറഞ്ഞു. യുവതിയെ നാട്ടുകാര്‍ കണിയാപുരത്തുള്ള സ്വന്തം വീട്ടില്‍ ആയിരുന്നു എത്തിച്ചത്. പോലീസിനെ വിളിച്ച് വിവരം പറഞ്ഞതും ഇവരായിരുന്നു. വളരെ ക്ഷീണിതയായി അബോധാവസ്ഥയില്‍ ആയതോടെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചു. ക്രൂരമായ പീഡനമാണ് യുവതിക്ക് നേരിടേണ്ടിവന്നത്.

അക്രമികള്‍ തന്റെ കുട്ടിയെയും ക്രൂരമായി മര്‍ദ്ദിച്ചിച്ചെന്നും മകനെ തല്ലാതിരിക്കാന്‍ കാലുപിടിച്ച് കരഞ്ഞതായും യുവതി പറഞ്ഞു. മകനെ വീട്ടില്‍ കൊണ്ടുവിട്ടിട്ടു വരാമെന്ന് പറഞ്ഞായിരുന്നു യുവതി വഴിയിലേക്ക് ഓടിക്കയറിയത്. പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട വീട്ടിലെത്ത യുവതിയെ കേസ് കൊടുക്കരുതെന്ന് പറഞ്ഞും ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മകനെയും കൂട്ടി ബീച്ചിലേക്ക് പോകാമെന്നും പറഞ്ഞായരുന്നു പോത്തന്‍കോട്ടുള്ള വീട്ടില്‍ നിന്നും ഭര്‍ത്താവ് യുവതിയുമായി പുറത്തിറങ്ങിയത്.

പിന്നീട് രാത്രിയോടെ കൂട്ടുകാരന്റെ വീട്ടില്‍ എത്തിച്ച് ആയിരുന്നു പീഡനത്തിനുള്ള അവസരം ഒരുക്കിക്കൊടുത്തത്. പ്രതികളെ മുമ്പ് കണ്ട് പരിചയമില്ലെന്നും ഭര്‍ത്താവ് ഇവരുടെ പേരുകള്‍ പറയുന്നത് കേട്ടെന്നും യുവതി പറഞ്ഞിട്ടുണ്ട്. പ്രതികളെ കണ്ടാല്‍ തിരിച്ചറിയുമെന്നും യുവതി പറഞ്ഞു. ഏഴു വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ ചില അസ്വാരസ്യങ്ങളെ തുടര്‍ന്ന് മാറിത്താമസിക്കുകയായിരുന്നു. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായതായി ആശുപത്രി അധികൃതരും പറഞ്ഞു. സംഭവത്തില്‍ വനിതാകമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

follow us – pathram online

pathram:
Related Post
Leave a Comment