അമ്മയുടെ മൊബൈല്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയും അമ്മയെയും മദ്യപിച്ചെത്തിയ അച്ഛന്‍ മര്‍ദിച്ചവശരാക്കി; അമ്മ ഫോണില്‍ കാമുകനുമായി ചാറ്റു ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം

മുകാറ്റുപുഴ: ഓണ്‍ലൈന്‍ വഴി അച്ഛന് മദ്യം ലഭിക്കും. പക്ഷേ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാമെന്ന കാര്യം അറിയില്ല. ഇതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വന്നത് മൂവാറ്റുപുഴ മാറാടിയിലെ ഒരു അമ്മയും മകളുമാണ്.

അമ്മയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെയും അമ്മയെയും മദ്യപിച്ചെത്തിയ അച്ഛന്‍ മര്‍ദിച്ചവശരാക്കി. ഫോണ്‍ തകര്‍ത്തു. അമ്മ ഫോണില്‍ കാമുകനുമായി ചാറ്റു ചെയ്യുകയാണെന്നാരോപിച്ചായിരുന്നു മദ്യലഹരിയിലുള്ള മര്‍ദനം.

വിദ്യാര്‍ഥിനി അമ്മയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗപ്പെടുത്തിയാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്. മകളുടെ ക്ലാസ് കാണാന്‍ അമ്മയും കൗതുകത്തോടെ ഒപ്പം കൂടുകയായിരുന്നു. ഇന്നലെ അമ്മയും മകളും ചേര്‍ന്ന് ഫോണില്‍ ക്ലാസ് കണ്ടുകൊണ്ടിരിക്കെ കുട്ടിയുടെ അച്ഛന്‍ മദ്യലഹരിയില്‍ വീട്ടിലെത്തി. ഫോണില്‍ നോക്കിയിരിക്കുകയായിരുന്ന ഭാര്യയെയും മകളെയും കണ്ടു കലിതുള്ളിയ ഇയാള്‍ ഫോണ്‍ വാങ്ങി തല്ലിപ്പൊളിച്ച ശേഷം ഇരുവരെയും മര്‍ദിക്കുകയായിരുന്നു.

മകളും ഭാര്യയും കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും മദ്യലഹരിയില്‍ ഇയാള്‍ ഇതൊന്നും ശ്രദ്ധിച്ചില്ല. തുടര്‍ന്ന് ഭാര്യ പൊലീസില്‍ പരാതി നല്‍കി. മൂവാറ്റുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. ആപ് ഉപയോഗിച്ച് മദ്യം വാങ്ങാന്‍ കഴിവുള്ള ഇയാള്‍ ഫോണിലൂടെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന വിവരം അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നതെന്നു പൊലീസ് പറഞ്ഞു.

Follow us- pathram online latest news

pathram:
Related Post
Leave a Comment