വനിതാ പൈലറ്റ് ക്വാറന്റീൻ ലംഘിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച വനിതാ പൈലറ്റ് ക്വാറന്റീല്‍ ലംഘിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ. പ്രോട്ടോക്കോള്‍ പ്രകാരം വിമാന യാത്ര കഴിഞ്ഞു നടത്തുന്ന പരിശോധന ഫലം നെഗറ്റീവാണെങ്കില്‍ ജീവനക്കാര്‍ക്ക് ഹോട്ടലില്‍നിന്നു വീടുകളിലേക്കു പോകുന്നതിനു തടസമില്ല.

ഇതു പ്രകാരം പരിശോധന ഫലം നെഗറ്റീവായതിനുശേഷമാണ് അവര്‍ വീട്ടിലേക്കു പോയത്. തുടര്‍ന്നാണ് ഇവര്‍ തേവര മാര്‍ക്കറ്റിലും സൂപ്പര്‍ മാര്‍ക്കറ്റിലും എടിഎമ്മിലുമെല്ലാം എത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിക്കുന്നതും ആശുപത്രിയിലാക്കുന്നതും.

സാധാരണ നിലിയില്‍ വിമാന ജീവനക്കാര്‍ക്ക് യാത്ര കഴിഞ്ഞ് എത്തുമ്പോഴും അടുത്ത യാത്രയ്ക്കു മുമ്പും പരിശോധനകള്‍ നടത്തുന്നതാണ് പതിവ്. യാത്ര കഴിഞ്ഞെത്തിയപ്പോള്‍ നടത്തിയ പരിശോധന നെഗറ്റീവായതിനെ തുടര്‍ന്നാണ് വീട്ടിലെത്തിയതെങ്കില്‍ അടുത്ത യാത്രയ്ക്കു മുമ്പു നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. നിലവിലുള്ള പ്രോട്ടോകോള്‍ പാലിച്ച് മാത്രം വീട്ടിലെത്തുകയും യാത്രകള്‍ നടത്തുകയും ചെയ്തതില്‍ അപാകതയില്ല എന്നാണ് എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്.

Follow us _ pathram online

pathram:
Leave a Comment