19 ഡോക്ടര്‍മാരും 13 ജീവനക്കാരും നിരീക്ഷണത്തില്‍…പേരൂര്‍ക്കട ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു

തിരുവനന്തപുരം: ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലിരിക്കെ മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് 19 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍. വൈദികനുമായി അടുത്തിടപഴകിയ മെഡിക്കല്‍ കോളജിലെ 10 ഡോക്ടര്‍മാരും പേരൂര്‍ക്കട ആശുപത്രിയിലെ 9 ഡോക്ടര്‍മാരുമാണ് നിരീക്ഷണത്തില്‍പോയത്.

13 ജീവനക്കാരും നിരീക്ഷണത്തിലുണ്ട്. പേരൂര്‍ക്കട ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു. വൈദികന് എവിടെനിന്നാണ്ു രോഗം പകര്‍ന്നതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഒന്നര മാസമായി മെഡിക്കല്‍ കോളജിലും പേരൂര്‍ക്കട ആശുപത്രിയിലും ചികില്‍സയിലായിരുന്നു. അതിനാല്‍ ആുപത്രിയില്‍നിന്നു രോഗം പകര്‍ന്നെന്ന സംശയമാണ് ബന്ധുക്കള്‍ക്കുള്ളത്.

വാഹനാപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് ഏപ്രില്‍ 20നാണ് നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസിനെ (77) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കഴിഞ്ഞ മാസം 20നാണ് പേരൂര്‍ക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടലിനെത്തുടര്‍ന്നാണ് വീണ്ടും മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
Follow us _ pathram online

pathram:
Leave a Comment