ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം

തിരുവനന്തപുരം : ഈ മാസം എട്ടിനു ശേഷമുള്ള അഞ്ചാം ഘട്ട ലോക്ഡൗണ്‍ ഇളവുകള്‍ക്കുള്ള സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ ഇന്നു മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. വിവിധ വകുപ്പുകളില്‍ വരുത്തേണ്ട ഇളവുകള്‍ മന്ത്രിമാര്‍ അറിയിക്കും. 8 മുതല്‍ ആരാധനാലയങ്ങളില്‍ വിശ്വാസികളെ പ്രവേശിപ്പിക്കാനാണു കേന്ദ്രത്തിന്റെ തീരുമാനമെങ്കിലും ആള്‍ക്കൂട്ടം ഒഴിവാക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നാണു സംസ്ഥാനത്തിന്റെ നിലപാട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മത നേതാക്കളുടെ യോഗം നാളെ മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും കേന്ദ്രത്തെ അറിയിക്കേണ്ട നിലപാടു മന്ത്രിസഭ ചര്‍ച്ച ചെയ്യും. കാലവര്‍ഷ മുന്‍കരുതല്‍ നടപടികളും ചര്‍ച്ച ചെയ്യും. ബാര്‍ ലൈസന്‍സ് ഫീസില്‍ ഇളവു വേണമെന്ന ബാറുടമകളുടെ ആവശ്യം മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരാന്‍ എക്‌സൈസ്, നികുതി വകുപ്പ് ശ്രമിക്കുന്നുണ്ട്.

Follow us _ pathram online

pathram:
Leave a Comment