ഏഴ് മാസം പ്രായമുള്ള കുഞ്ഞിനടക്കം മലപ്പുറം ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൊവിഡ്

മലപ്പുറം: ജില്ലയില്‍ 15 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 6 പേര് വിദേശത്ത് നിന്ന് എത്തിയവരും 5 പേര് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്.

കാല്‍നടയായി മഞ്ചേരിയില്‍ എത്തിയ ഗൂഡല്ലൂര്‍ സ്വദേശി, മൂത്തേടം സ്വദേശി, ചെമ്മാട് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി മഞ്ചേരിയില്‍ താമസിക്കുന്ന അസം സ്വദേശി എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ചത്. ഈ നാല് പേര്‍ക്കും ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടത്താന്‍ ആയിട്ടില്ല.

കുവൈറ്റില്‍ നിന്ന് എത്തിയവരായ പുളിക്കല്‍ സ്വദേശി, പോരൂര്‍ സ്വദേശിനിയായ ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, ദുബായില്‍ നിന്ന് എത്തിയവരായ കാലടി സ്വദേശി, തലക്കാട് സ്വദേശി അബുദാബിയില്‍ നിന്ന് എത്തിയ വേങ്ങര സ്വദേശിനിയായ ഗര്‍ഭിണി, റിയാദില്‍ നിന്ന് എത്തിയ ആനക്കയം സ്വദേശി എന്നിവരാണ് വിദേശത്ത് നിന്നും എത്തിയവരില്‍ രോഗം ബാധിച്ചവര്‍. അഹമ്മദാബാദില്‍ നിന്ന് എത്തിയ കുറ്റിപ്പുറം സ്വദേശി, ഡല്‍ഹിയില്‍ എത്തിയ പുളിക്കല്‍ സ്വദേശി, ചെന്നൈയില്‍ എത്തിയ വെട്ടം സ്വദേശി, മുംബൈയില്‍ നിന്ന് എത്തിയ വള്ളിക്കുന്ന് സ്വദേശിനി, തിരൂരങ്ങാടി സ്വദേശി എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി എത്തിയ രോഗം സ്ഥിരീകരിച്ചവര്‍. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 129 ആയി. 79 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. പുതിയ ഹോട്ട് സ്‌പോട്ട് ലിസ്റ്റില്‍ ജില്ലയിലെ ആനക്കയത്തെ ഉള്‍പ്പെടത്തുകയും ചെയ്തു.

Follow us _ pathram online

pathram:
Leave a Comment