പെന്‍ഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ മുത്തശ്ശിയുടെ മൃതദേഹം സംസ്‌കാരിക്കാതെ സൂക്ഷിച്ചുവച്ചത് 16 വര്‍ഷം

ന്യുയോര്‍ക്ക്: പെന്‍ഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ മുത്തശ്ശിയുടെ മൃതദേഹം സംസ്‌കാരിക്കാതെ സൂക്ഷിച്ചുവച്ചത് 16 വര്‍ഷം. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ ചെറുമകളെ പോലീസ് അറസ്റ്റ് ചെയ്തു. യു.എസിലെ പെന്‍സില്‍വാനിയ സ്വദേശിയായ സിന്തിയ ബാക്കിനെ(61)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ യോര്‍ക്ക് കൗണ്ടി ജുഡീഷ്യല്‍ സെന്ററിലേക്ക് മാറ്റി.

2004ലാണ് സിന്തിയയുടെ മുത്തശ്ശിയായ ഗ്ലെനോറ റെക്കോഡ് ഡെലാഹായ് മരിച്ചത്. 97ാമത്തെ വയസ്സില്‍ അഡ്‌മോറിലെ വസതിയില്‍ വച്ചാണ് അവര്‍ അന്തരിച്ചത്. എന്നാല്‍ മുത്തശ്ശിക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന പെന്‍ഷന്‍ തുടര്‍ന്നും ലഭിക്കാന്‍ ചെറുമകള്‍ മരണവിവരം രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

തുടര്‍ന്ന് വീടിന്റെ താഴെയുള്ള രഹസ്യ കേന്ദ്രത്തില്‍ തയ്യാറാക്കിയ ഫ്രീസറില്‍ മുത്തശ്ശിയുടെ മൃതദേഹം സൂക്ഷിക്കുകയായിരുന്നു. 2007ല്‍ അഡ്‌മോറില്‍ നിന്ന് യോര്‍ക്ക് കൗണ്ടിയിലേക്ക് താമസം മാറ്റിയപ്പോഴും ഈ ഫ്രീസറും അവര്‍ ഒപ്പം കൊണ്ടുപോയി. പിന്നീട് കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സിന്തിയയുടെ പണയത്തിലിരുന്ന വീട് നഷ്ടപ്പെടുമെന്ന ഘട്ടമായി. ഈ സമയം വീട് വാങ്ങാന്‍ എത്തിയവരാണ് ഫ്രീസറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഇവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് പോലീസ് എത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് സിന്തിയയെ അറസ്റ്റ് ചെയ്തു. 2001 മുതല്‍ 2010 വരെ മുത്തശ്ശിയുടെ പേരില്‍ ഇവര്‍ പെന്‍ഷന്‍ തുക കൈപ്പറ്റിയിരുന്നതായി കണ്ടെത്തി. ഏകദേശം രണ്ട് ലക്ഷം ഡോളര്‍ തുകയാണ് ഇക്കാലളയവില്‍ ഇവര്‍ കൈപ്പറ്റിയത്.

pathram:
Leave a Comment