മൊബൈല്‍ നമ്പര്‍ 10 അക്കത്തില്‍ നിന്ന് 11 അക്കമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശ ചെയ്തു. രാജ്യത്ത് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതിനാല്‍ കൂടുതല്‍ നമ്പറുകള്‍ ലഭ്യമാക്കാനാണിത്. പരിഷ്‌കാരത്തിലൂടെ 1000 കോടി പുതിയ നമ്പറുകള്‍ സൃഷ്ടിക്കാന്‍ കഴിയും. എല്ലാ നമ്പറുകളും 9 ല്‍ തുടങ്ങും.
ലാന്‍ഡ് ഫോണുകളില്‍ നിന്നു മൊബൈല്‍ നമ്പറിലേക്കു വിളിക്കുമ്പോള്‍ 0 ചേര്‍ക്കണമെന്നും നിര്‍ദേശമുണ്ട്. ഇന്റര്‍നെറ്റിനായുള്ള മൊബൈല്‍ വൈഫൈ ഡോംഗിളുകളുടെയും സിം ഉപയോഗിക്കുന്ന ഡേറ്റ കാര്‍ഡുകളുടെയും നമ്പര്‍ 10 ല്‍ നിന്ന് 13 അക്കമാക്കാനും ട്രായ് നിര്‍ദേശിക്കുന്നു. ലാന്‍ഡ് ഫോണുകള്‍ 2,4 എന്നീ അക്കങ്ങളില്‍ മാത്രമായിരിക്കും തുടങ്ങുക.
ഇന്ത്യയില്‍ 120 കോടി ഫോണ്‍ കണക്ഷനുകളുണ്ട്. 87.7% ആണ് രാജ്യത്തെ ഫോണ്‍ സാന്ദ്രത. 2030 ല്‍ 45 കോടി മൊബൈല്‍ കണക്ഷനുകളാണ് ട്രായ് 2003 ല്‍ കണക്കു കൂട്ടിയത്. എന്നാല്‍ 2009 ല്‍ തന്നെ ഇതു മറികടന്നു.
ഫോണ്‍ നമ്പര്‍ 11 അക്കമാകുന്നതോടെ മൊബൈല്‍ നമ്പര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബാങ്കിങ് സൈറ്റുകള്‍, വെബ്‌സൈറ്റുകള്‍, ആപ്പുകള്‍ തുടങ്ങിയവയിലൊക്കെ അഴിച്ചുപണി വേണ്ടിവരും.
follow us- pathram online latest news
mobile-number 11 figures-starting with 9 nine
Leave a Comment