പാവപ്പെട്ടവരാണ് കോവിഡിന്റെ ദുരിതം ഏറ്റവും നേരിട്ടത്; വലിയ ജനസംഖ്യയാണെങ്കിലും രോഗവ്യാപനവും മരണസംഖ്യയും കുറയ്ക്കാന്‍ സാധിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മേഖല പതുക്കെ പതുക്കെ തിരിച്ചു വരികയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളില്‍നിന്നും വ്യത്യസ്തമാണ്. രാജ്യത്തെ എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തില്‍ പങ്കാളികളായി. വലിയ ജനസംഖ്യയാണെങ്കിലും രോഗവ്യാപനവും മരണസംഖ്യയും കുറയ്ക്കാന്‍ സാധിച്ചെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു.

‘ഞാന്‍ അവസാനം നിങ്ങളോടു സംസാരിക്കുമ്പോള്‍ ട്രെയിന്‍, ബസ്, വിമാന സര്‍വീസുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ നിയന്ത്രണങ്ങളെല്ലാം നീക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികളോടെ സ്‌പെഷല്‍ ട്രെയിനുകളും വിമാനങ്ങളും സര്‍വീസ് നടത്തും. പാവപ്പെട്ടവരാണ് കോവിഡിന്റെ ദുരിതം ഏറ്റവും നേരിട്ടത്. ഇതു കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം തുടരുകയാണ്.

തൊഴില്‍ മേഖല ഊര്‍ജസ്വലമാക്കാന്‍ വിവിധ തലങ്ങളില്‍ ശ്രമം നടത്തുന്നുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ എല്ലാവരും പ്രോല്‍സാഹിപ്പിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗം ഇപ്പോള്‍ സജീവമാണ്. ആറ് അടി അകലം പാലിക്കുന്നതില്‍ അശ്രദ്ധയുണ്ടാകരുത്. കഴിയുന്നത്രയും മാസ്‌ക് ധരിക്കണം. വീടുകള്‍ക്കുള്ളില്‍ തന്നെ തുടരണം. കോവിഡിനെതിരെ ഇപ്പോള്‍ കൂടുതല്‍ ജാഗ്രതയോടെ ഇരിക്കണം’– പ്രധാനമന്ത്രി പറഞ്ഞു

Follow us -pathram online

pathram:
Leave a Comment