സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടോ? ആരോഗ്യ മന്ത്രി വിശദീകരിക്കുന്നു

മെയ് ഏഴിന് ശേഷം സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. സമ്പര്‍ക്കം മൂലമുളള രോഗപകര്‍ച്ച സംസ്ഥാനത്ത് താരതമ്യേന കുറവാണെന്നും സമൂഹവ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകള്‍ കേരളത്തിലില്ലെന്നും മന്ത്രി വ്യക്തമാക്കി. ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞുവെന്ന് ആരോപിക്കുന്നവര്‍ മാനദണ്ഡം പരിശോധിക്കണമെന്നും കെ കെ ശൈലജ തിരുവനന്തപുരത്ത് പ്രതികരിച്ചു.

കേരളത്തില്‍ സമൂഹവ്യാപനം സംബന്ധിച്ച് ആശങ്കയുണ്ടെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയില്ല. സംസ്ഥാനത്തേക്ക് മടങ്ങിവരുന്നവരില്‍ അധികവും രോഗവ്യാപനം കൂടുതലുളള മേഖലകളില്‍ നിന്നാണ്.

അതുകൊണ്ടാണ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നതിലും ഉറവിടം വ്യക്തമാകാത്ത കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതിലും ആശങ്കവേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Follow us: pathram online latest news

pathram desk 2:
Leave a Comment