അഞ്ചുപേര്‍ മാത്രമെ ക്യൂ നിൽക്കാൻ പാടുള്ളൂ; ടോക്കണ്‍ ഇല്ലാതെ എത്തിയാല്‍ കേസെടുക്കും; മദ്യം വാങ്ങാൻ പോകുന്നവർ ശ്രദ്ധിക്കേണ്ടത്…

സംസ്ഥാനത്തെ മദ്യക്കടകള്‍ ഇന്ന് തുറക്കും. രാവിലെ 9 മുതൽ 5 മണി വരെ മദ്യം ലഭിക്കും. ബെവ്ക്യു ആപ്പിലൂടെ ടോക്കണ്‍ ലഭിച്ചവര്‍ക്ക് മദ്യം വാങ്ങാം. ആപ്പിലൂടെമാത്രമുള്ള ബുക്കിങ് ഒരുലക്ഷം കടന്നു. ഒരു സമയം ക്യൂവില്‍ അഞ്ചുപേരെ മാത്രമെ അനുവദിക്കൂ. ടോക്കണ്‍ ഇല്ലാത്തവര്‍ എത്തിയാല്‍ കേസെടുക്കും.

ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 24 നു പൂട്ടിയ മദ്യക്കടകളാണ് ഇന്നു വീണ്ടും തുറക്കുന്നത്. കോവിഡ് 19 ജീവിത രീതി മാറ്റിയതു പോലെ വീണ്ടും ഷട്ടർ ഉയരുമ്പോൾ മദ്യക്കടകളുടെ പതിവ് രീതിയും മാറുകയാണ്. ഇന്നു മുതൽ മദ്യം ലഭിക്കണമെങ്കിൽ ടോക്കൺ വേണം .ടോക്കണിൽ പറയുന്ന സമയത്ത് മാത്രമേ മദ്യം ലഭിക്കുകയുള്ളു. mകഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞത് 4 മണിക്ക് പ്ലേ സ്റ്റോറിൽ നിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാമെന്ന്. അപ്പോൾ മുതൽ പ്ലേ സ്റ്റോറും തുറന്നിരുന്നവർക്ക് ആപ് കിട്ടിയത് രാത്രി വൈകി. ടോക്കൺ കിട്ടിയവർക്ക് രാവിലെ ഒൻപതു മുതൽ മദ്യം ലഭിക്കും.

ആദ്യ ദിവസം വാങ്ങുന്നവർ അഞ്ചാമത്തെ ദിവസമേ ഇനി മദ്യം വാങ്ങാൻ സാധിക്കുകയുള്ളൂ. ടോക്കണിലെ.QR കോഡ് വെരിഫൈ ചെയ്ത ശേഷമാകും മദ്യം നൽകുക. എസ്.എം.എസ് മുഖേനയും മദ്യം വാങ്ങാം. അഞ്ചു പേരിൽ കൂടുതൽ കൗണ്ടറിനു മുന്നിൽ പാടില്ല. ടോക്കൺ ഇല്ലാത്തവർ കൗണ്ടറിനു മുന്നിലെത്തിയാൽ കേസെടുക്കും. സാനിറ്റൈസറും, കൈ കഴുകാനുള്ള സംവിധാനവും എല്ലാ ഔട്ലെറ്റുകൾക്കു മുന്നിലും ബാർ കൗണ്ടറുകൾക്കു മുന്നിലും ഉണ്ടാകും. എല്ലാ കൗണ്ടറുകൾക്കു മുന്നിലും പൊലീസ് സംവിധാനവും ഉണ്ടാകും. ബവ്റിജസ് ,കൺസ്യൂമർ ഫെഡ് ഔട്ലെറ്റുകൾ,576 ബാർ ഹോട്ടൽ ഉൾപ്പെടെ 877 ഇടങ്ങളിൽ നിന്നാകും മദ്യം പാഴ്സലായി ലഭിക്കുക.

pathram desk 2:
Leave a Comment