ബെവ് ക്യൂ ആപ്പ് : ഷെയര്‍ ചെയ്ത് ലഭിച്ച ബീറ്റാ ആപ്പ് ഉപയോഗിക്കരുത്

ബെവ് ക്യൂ ആപ്പ് ഇനിയും ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തിയില്ല. ഇന്ന് രാത്രി എട്ടിനകം ബെവ് ക്യൂ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ എത്തുമെന്നായിരുന്നു വിവരം. വൈകുന്നതിന്റെ കാരണം വ്യക്തമല്ല. നാളെ ആറ് മണിക്കുള്ളിൽ ലഭ്യമാക്കാനാണ് സർക്കാർ നിർദേശമെങ്കിലും ഇന്ന് തന്നെ പ്ലേ സ്റ്റോറിൽ ലഭ്യമാവുമെന്നായിരുന്നു ആപ്പ് നിർമാതാക്കളായ ഫെയർകോഡ് ടെക്നോളജീസ് പറഞ്ഞിരുന്നത്.

അതിനിടെ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തുവിട്ട ബെവ് ക്യൂ ആപ്പിന്റെ ബീറ്റാ വേർഷന്റെ എപികെ ഫയലുൾ വാട്സാപ്പ് വഴിയും മറ്റും പ്രചരിക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ലഭിക്കുന്ന ബെവ് ക്യു ആപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

ബീറ്റാ വേർഷൻ ഫോണിൽ ഉപയോഗിച്ചവർക്ക് ഒടിപി കോഡ് നൽകേണ്ട ഘട്ടം വരെ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്.ഓടിപിയ്ക്കായുള്ള എസ്എംഎസ് സംവിധാനത്തിന്റെ പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്തതിനാൽ ഒടിപി ലഭിക്കില്ല. ഈ ആപ്പ് ഉപയോഗിച്ച് എടുത്ത ടോക്കനുകൾ അസാധുവായിരിക്കുമെന്ന ഫെയർകോഡ് ടെക്നോളജീസ് വ്യക്തമാക്കിയിട്ടുണ്ട്.

മലയാളികൾ വലിയ ആകാംഷയോടെയാണ് ഈ ആപ്ലിക്കേഷനുവേണ്ടി കാത്തിരിക്കുന്നത്. ആപ്ലിക്കേഷൻ ഇതുവരെയും എത്തിയിട്ടില്ലെന്ന പരാതികൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. നാളെ രാവിലെ ഒമ്പത് മണിക്ക് മദ്യ വിൽപന തുടങ്ങുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇനി ആപ്പ് പ്ലേസ്റ്റോറിൽ എത്തിക്കുന്നത് നാളെ രാവിലത്തേക്ക് നീട്ടിവെക്കുമോ എന്ന് വ്യക്തമല്ല.

pathram desk 2:
Leave a Comment