നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; പണം തട്ടിയെടുത്തു; ചതിക്കപ്പെട്ടവരില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും

പ്രണയം നടിച്ചു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തി പണം തട്ടിയ കേസുകള്‍ സിബിസിഐഡിക്കു കൈമാറാന്‍ തീരുമാനം. അറസ്റ്റിലായ മുഖ്യപ്രതി കാശിയെന്ന സുജിക്ക് വിദേശ ബന്ധങ്ങളുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പണം തട്ടിയെടുത്തുവെന്നാണ് കേസ്.

സിക്സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കുകളുമായി കാശിയെന്ന സുജി വലയില്‍ വീഴ്ത്തിയത് നൂറിലധികം സ്ത്രീകളെയാണ്. ഡോക്ടര്‍മാരോ മെഡിക്കല്‍ വിദ്യാര്‍ഥികളോ ആണ് ചതിക്കപെട്ടവരില്‍ ഭൂരിപക്ഷവും. സൗഹൃദം പ്രണയത്തിലേക്കും അവ ശാരീരിക ബന്ധത്തിലേക്കും എത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടലായിരുന്നു ഇയാളുടെ രീതി.

ഏഴു ലക്ഷം രൂപ നഷ്ടമായ ചെന്നൈ സ്വദേശിയായ ഡോക്ടറുടെ പരാതിയില്‍ ഏപ്രില്‍ 24നാണ് യുവാവ് പിടിയിലാകുന്നത്. ദൃശ്യങ്ങളും നഗ്ന ഫോട്ടോകളും ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ സഹായിച്ച ജിനോ എന്നയാളും അറസ്റ്റിലായി.

വിദേശങ്ങളില്‍ അടക്കം ഇയാള്‍ക്കു ബന്ധമുണ്ടെന്ന് കണ്ടെത്തിയിതനെ തുടര്‍ന്നാണ് അന്വേഷണം സിബിസിഐഡിക്കു കൈമാറാന്‍ കന്യാകുമാരി എസ്പി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തത്. വരും ദിവസം തന്നെ കേസ് സിബിസിഐഡി ഏറ്റെടുക്കുമെന്നാണ് സൂചന. സമാനമായ രീതിയില്‍ നേരത്തെ പൊള്ളാച്ചിയിലും പെണ്‍കുട്ടികളെ വലയില്‍ വീഴ്ത്തി സ്വകാര്യ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന സംഘം പിടിയിലായിരുന്നു.

Follow us on: pathram online latest news

Key words a: Nagarcoil sexual crime case kaasi

pathram desk 2:
Related Post
Leave a Comment