വീണ്ടും കോവിഡ് മരണം…

കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി ഗള്‍ഫില്‍ മരിച്ചു. ഒരു നഴ്‌സും അധ്യാപകനുമാണ് കുവൈത്തിലും യുഎഇയിലുമായി മരിച്ചത്. പത്തനംതിട്ട പുതുക്കുളം മലയാളപ്പുഴ പുതുക്കുളത്ത് വീട്ടില്‍ അന്നമ്മ ചാക്കോ (ഡെയ്‌സി59) ആണ് കുവൈത്തില്‍ മരിച്ചത്. സ്വകാര്യ ക്ലിനിക്കില്‍ ഹെഡ് നഴ്‌സ് ആയ അന്നമ്മ മുബാറക് ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: പരേതനായ തോമസ് ചാക്കോ. മക്കള്‍: ജെയ്‌സണ്‍, സാറ, മരുമകന്‍: ടെല്‍സണ്‍.

മലയാളി സ്‌കൂള്‍ അധ്യാപകന്‍ അബുദാബിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. സണ്‍റൈസ് ഇംഗ്ലീഷ് െ്രെപവറ്റ് സ്‌കൂള്‍ സീനിയര്‍ ഹിന്ദി അധ്യാപകന്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി അനില്‍കുമാര്‍ വറക്കത്ത്(50) ആണ് മരിച്ചത്. കോവിഡ് ബാധിതനായി ഈ മാസം 7ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനില്‍കുമാറിന് ശ്വാസ തടസ്സമനുഭവപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു മരണം. സണ്‍റൈസ് സ്‌കൂളില്‍ തന്നെ ഗണിത അധ്യാപികയായ രജനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്‌

pathram:
Related Post
Leave a Comment