ഉത്രയുടെത് കൊലപാതകം; സൂരജിനേയും സുഹൃത്തുക്കളെയും അറസ്റ്റു ചെയ്യും

കൊല്ലം: അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചതായാണു സൂചന. സൂരജിനേയും സുഹൃത്ത് പാമ്പു പിടുത്തക്കാരന്‍ സുരേഷിനെയും മറ്റൊരു ബന്ധുവിനെയും അറസ്റ്റു ചെയ്യും. സുരേഷുമായി സൂരജ് നിരന്തരം ബന്ധപ്പെട്ടതിനു തെളിവായി മൊബൈല്‍ രേഖകള്‍ ലഭിച്ചു.

അതേസമയം ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍തൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്രയുടെ പിതാവ് രംഗത്തുവന്നു. ഉത്രയെ അവര്‍ പീഡിപ്പിച്ചിരുന്നെന്നും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നെന്നും പിതാവ് ആരോപിച്ചു. ഉത്രയുടെ കുഞ്ഞിന്റെ ജീവനും അപകടത്തിലെന്നു പിതാവ് വിജയസേനന്‍ പറഞ്ഞു.

കഴിഞ്ഞ 7ന് രാവിലെയാണ് ഉത്രയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ കണ്ട വിഷപ്പാമ്പിനെ തല്ലിക്കൊന്നു. ഉത്രയുടെ ഭര്‍ത്താവ് സൂരജ് വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും പരിശോധന നടത്തിയിരുന്നതായും ഇയാള്‍ക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായും പൊലീസ് കണ്ടെത്തിയിരുന്നു.

pathram:
Related Post
Leave a Comment