ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. 74 വയസ്സുള്ള താരം ഇപ്പോള്‍ ഡല്‍ഹിയിലെ വീട്ടില്‍ ക്വാറന്റീനിലാണ്. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നു എന്നാണ് താരം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. മേയ് 14ന് ചില മെഡിക്കല്‍ ചെക്കപ്പിനായി ആശുപത്രിയിലെത്തിയ കിരണിനോട് കോവിഡ് പരിശോധന അനിവാര്യമാണെന്ന് അധികൃതര്‍ സൂചിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.
ഇപ്പോഴും യതൊരു രോഗലക്ഷണങ്ങളും ഇല്ലെന്നും അതിനാലാണ് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. കുടുബാംഗങ്ങളുമായി നിശ്ചിത അകലം പാലിച്ച് വീട്ടില്‍ കഴിയുന്ന താരത്തിന്റെ രണ്ടാമത്തെ പരിശോധന മേയ് 26നോ 27നോ നടത്തും. ധട്കന്‍, മുച്‌ഛേ ദോസിതി കോരോഗി തുടങ്ങിയവയാണ് കിരണ്‍ കുമാര്‍ അഭിനയിച്ച സിനിമകള്‍.
Leave a Comment