കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; ഇന്നലെ മാത്രം 6767 പുതിയ കേസുകള്‍, മൊത്തം 1,31,868 രോഗികള്‍, 3867 മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 6767 പുതിയ കോവിഡ് കേസുകള്‍. ഒരു ദിവസം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എറ്റവും ഉയര്‍ന്ന കണക്കാണിത്. തുടര്‍ച്ചയായി മൂന്നാം ദിനമാണ് കോവിഡ് രോഗികളുടെ എണ്ണം 6000 കടക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,31,868 ആയി ഉയര്‍ന്നു.

ഇതില്‍ 73,560 പേരാണ് ഇപ്പോള്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 54,440 പേര്‍ രോഗം മാറി ആശുപത്രി വിട്ടു. കഴി!ഞ്ഞ 24 മണിക്കൂറിനിടെ 147 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3867.

കൂടുതല്‍ ഇളവുകളുമായി നാലാംഘട്ട ലോക്ഡൗണ്‍ ആരംഭിച്ചതിനു പിന്നാലെ കഴിഞ്ഞ അഞ്ചു ദിവസത്തില്‍ രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 5242 കേസുകളും ബുധനാഴ്ച 5611 കേസുകളും രേഖപ്പെടുത്തിയപ്പോള്‍ വ്യാഴാഴ്ച 6088ഉം വെള്ളിയാഴ്ച 6654 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

pathram:
Related Post
Leave a Comment