വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് വ്യാപനത്തിന്റെ നിരക്ക് ആശങ്ക ഉയര്‍ത്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ലോകമാകെ 53 ലക്ഷത്തിന് മുകളില്‍ ആളുകളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 3,42,078 ആളുകളാണ് ഇതുവരെ ബാധയെ തുടര്‍ന്ന് മരിച്ചത്. ഒരുലക്ഷത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയതത്. നിലവില്‍ 5,309,698 പേര്‍ക്കാണ് ലോകമെമ്പാടും വൈറസ് സ്ഥിരീകരിച്ചത്.
രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യം അമേരിക്കയാണ്. നിലവില്‍ 1,622,447 പേരിലാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. 97,087 പേരാണ് ഇതുവരെ അമേരിക്കയില്‍ മരിച്ചത്. രോഗബാധിതര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. 347,398 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 335,882 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം രോഗബാധ കൂടുതലുള്ള രാജ്യങ്ങളേക്കാള്‍ മരണ നിരക്കില്‍ റഷ്യ പിന്നിലാണ്. എന്നാല്‍ ബ്രസീലിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. 22,013 പേരാണ് ഇതുവരെ ബ്രസീലില്‍ മരിച്ചത്. ഒരുദിവസം 10,000 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യം വരെ ബ്രസീലില്‍ ഉണ്ടായിട്ടുണ്ട്. രോഗത്തിന്റെ അുത്ത പ്രഭവ കേന്ദ്രമായി മാറിയിരിക്കുകയാണ് ബ്രസീല്‍.
യുകെ, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ് ജര്‍മനി, ഇറാന്‍, തുര്‍ക്കി, ഇന്ത്യ, പെറു തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധ ഒരുലക്ഷത്തിന് മുകളിലെത്തിയത്. എന്നാല്‍ ഇവിടങ്ങളില്‍ ദിനംപ്രതി ആയിരങ്ങള്‍ മരിക്കുന്ന സാഹചര്യം നിലവിലില്ല.
ആശങ്കകള്‍ തീരാതെ നില്‍ക്കുമ്പോഴും ലോകമെമ്പാടുമായി 2,112,096 ആളുകള്‍ കോവിഡില്‍ നിന്ന് മുക്തരായി എന്നത് ആശ്വാസം പകരുന്നതാണ്. ഇന്ത്യയില്‍ ഇതുവരെ 1,31,423 ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 54,385 ആളുകള്‍ രോഗമുക്തി നേടിയപ്പോള്‍ 3,868 ആളുകള്‍ മരണപ്പെട്ടു.
Leave a Comment