ആര്‍ബിഐ ഗവര്‍ണറെ തള്ളി നിര്‍മല സീതാരാമന്‍

ഈ സാമ്പത്തിക വർഷം ജി‍ഡിപി നെഗറ്റീവ് ആയേക്കുമെന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക വർഷത്തിന്റെ രണ്ടാം മാസം എത്തിയിട്ടേയുള്ളൂ. സംരംഭകർക്കായി ഉത്തേജക പാക്കേജിൽ അനേകം പദ്ധതികളുണ്ട്. അതിന്റെ പുരോഗതിക്കനുസരിച്ചായിരിക്കും ജിഡിപി വളർച്ച. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്, ജിഡിപി ഇത്തവണ നെഗറ്റീവാകുമെന്ന് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

Follow us on pathramonline

pathram:
Related Post
Leave a Comment