കേരളത്തിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ ആഴ്ചയിൽ 113 വിമാനങ്ങളാണ് സർവീസ് നടത്തുക. വിമാനത്തവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും ആരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണം. ആഭ്യന്തര സർവീസുകൾക്കായി വിപുലമായ സജ്ജീകരണമാണ് നെടുമ്പാശേരി വിമാനത്തവളത്തിൽ ഒരുക്കിയിരിക്കുന്നത്.
ആഭ്യന്തര സർവീസുകൾ പുനഃരാരംഭിക്കുമ്പോൾ യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങൾ നേരെത്തെ വ്യോമയാന മന്ത്രാലയം പുറത്ത് വിട്ടിരുന്നു. വിമാനത്താവളത്തിൽ എത്തുന്നതിന് മുന്നേ യാത്രക്കാർ വെബ് ചെക് ഇൻ നടത്തി ബോർഡിംഗ് പാസ് ഉറപ്പ് വരുത്തണം. കാബിൻ ബാഗും 20 കിലോഗ്രാം വരെ ഭാരമുള്ള ചെക് ഇൻ ബാഗും മാത്രമേ യാത്രക്കിടയിൽ കൊണ്ടുപോകാൻ സാധിക്കു. യാത്രക്കായി എത്തുന്നവർ ആരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും വ്യോമയാന മന്ത്രാലയം നിർദേശിക്കുന്നു. 14 വയസ്സിന് മുകളിലുള്ള യാത്രക്കാർക്കാണ് രജിസ്ട്രേഷൻ നിർബന്ധം. ആപ്പ് ഇല്ലാത്തവർ രോഗം ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ കൈവശം കരുതിയാൽ മതിയാകും.
ആഭ്യന്തര യാത്രകൾക്ക് സേവനം ഒരുക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും സജ്ജമായി കഴിഞ്ഞു. ആദ്യഘട്ടത്തിൽ 113 വിമാനങ്ങളാവും സർവ്വീസ് നടത്തുക. കൊച്ചിയിൽ നിന്നും ചെന്നൈ, ഡൽഹി, ഗോവ, ബാഗ്ലൂർ, ഹൈദരാബദ് എന്നിവിടങ്ങളിലേക്കും തിരുവന്തപുരത്തേക്കും സർവീസ് ഉണ്ടാകും.
Leave a Comment