ഇനിയും ആരെങ്കിലും സിനിമ വളരെ പ്രധാനപ്പെട്ട കാര്യമായി കരുതുന്നു എങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്ന് സംവിധായകന്‍ എം എ നിഷാദ്

കൊറോണക്കാലം സിനിമ രംഗത്ത് വലിയ തിരിച്ചറിവുകള്‍ നല്‍കുന്നുവെന്ന് സംവിധായകന്‍ എം എ നിഷാദ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സിനിമ ഇല്ലെങ്കിലും ജീവിക്കാമെന്ന് ജനങ്ങള്‍ തെളിയിച്ചു. ഇനിയും ആരെങ്കിലും സിനിമ വളരെ പ്രധാനപ്പെട്ട കാര്യമായി കരുതുന്നു എങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന് നിഷാദ് പറഞ്ഞു.

കൊറോണ സാമ്ബത്തിക വൈറസ് കൂടിയാണ്. ഇനി പരിമിതമായ ബജറ്റ് ഉളള സിനിമകളേ ഓടുകയുളളൂ. അതിനാല്‍ കനത്ത തുക താരങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്നവര്‍ സൂക്ഷിക്കുക. ഈ ഇന്‍ഡസ്ട്രി നില നില്‍ക്കണമെങ്കില്‍ ചെലവുകള്‍ പരിമിതമാക്കിയേ മതിയാകൂ. സിനിമ ഇല്ലാതെയും ജനങ്ങള്‍ക്ക് ജീവിക്കാമെന്ന് മനസ്സിലായല്ലോ. ഇനി വിണ്ണില്‍ നില്‍ക്കുന്ന താരങ്ങള്‍ മണ്ണിലേക്ക് ഇറങ്ങി വരണം. മണ്ണില്‍ ചവിട്ടി നിന്ന് യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. ഇനി വായില്‍ തോന്നുന്ന പ്രതിഫലം ചോദിക്കുന്ന താരങ്ങള്‍ക്കൊപ്പം നിന്നാല്‍ നിര്‍മ്മാതാക്കള്‍ മണ്ടന്മാരാകും. നിഷാദ് പറഞ്ഞു.

pathram:
Leave a Comment