എന്തുചെയ്താലും ജനം സഹിച്ചോളം എന്ന ചിന്തയാണ് കേന്ദ്രത്തിന്, പണം ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുകയാണ് വേണ്ടത് , നോട്ട് നിരോധിച്ചവരുടെ ബുദ്ധിതന്നെയാണ് ഇതിനു പിന്നിലും മന്ത്രി ഡോ. തോമസ് ഐസക്ക്

തിരുവനന്തപുരം: ജി.എസ്.എടിക്കു മേല്‍ കൊവിഡ് സെസ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. എന്തുചെയ്താലും ജനം സഹിച്ചോളം എന്ന ചിന്തയാണ് കേന്ദ്രത്തിന്,ഈ നീക്കം കേരളത്തെയാണ് ഏറ്റവും ദോഷമായി ബാധിക്കുക. ആയിരക്കണക്കിന് ആളുകള്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ ഒന്നും ചെയ്യാതെ നോക്കിനില്‍ക്കുകയാണെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.

ബാങ്കുകളിലേക്ക് പണം നല്‍കിയിട്ട് ഒരു കാര്യവുമില്ല. പണം ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ഇട്ടുകൊടുക്കുകയാണ് വേണ്ടത്. മറ്റു പല രാജ്യങ്ങളും ഇതാണ് സ്വീകരിക്കുന്നത്. പണം സ്വരൂക്കൂട്ടി വച്ചിട്ട് ഈ പ്രശ്‌നമെല്ലാം കഴിയുമ്പോഴും പുറത്തെടുത്ത് ലോകശാക്തിയാണെന്ന് കാണിക്കാന്‍ ആയിരിക്കും. നോട്ട് നിരോധിച്ചവരുടെ ബുദ്ധിതന്നെയാണ് ഇതിനു പിന്നിലും. പക്ഷേ ഈ നില പോയാല്‍ ഈ പ്രശ്‌നങ്ങള്‍ കഴിയുമ്പോള്‍ ഇന്ത്യ ഉണ്ടാവില്ലെന്ന് ഓര്‍ക്കണമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

pathram:
Leave a Comment