വീഡിയോ കോളില്‍ ഇരുപതോളം പേര്‍ നോക്കിനില്‍ക്കെ മകന്‍ അച്ഛനെ കുത്തിക്കൊന്നു

ന്യൂയോര്‍ക്ക്: വീഡിയോ കോളില്‍ ഇരുപതോളം പേര്‍ നോക്കിനില്‍ക്കെ മകന്‍ അച്ഛനെ കുത്തിക്കൊന്നു.
അമേരിക്കയിലെ ന്യുയോര്‍ക്കിലാണ് സംഭവം. സൂം വീഡിയോ ചാറ്റില്‍ ഇരുപതോളം പേരുമായി സംസാരിക്കുന്നതിനിടെ തോമസ് സ്‌കള്ളി പവര്‍ എന്ന യുവാവാണ് പിതാവ് ഡ്വെയറ്റ് പവറിനെ കൊന്നത്. പിതാവിനെ കൊന്ന ശേഷം തോമസ് സ്‌കള്ളി ജനലിലൂടെ ചാടി രക്ഷപെടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.

എന്നാല്‍ ചാറ്റില്‍ പങ്കെടുത്തവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ഇയാളെ പിടികൂടി. പിതാവിനെ ആക്രമിച്ച് കൊല്ലാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. വീഡിയോ ചാറ്റില്‍ പങ്കെടുത്തവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. എന്നാല്‍ വീഡിയോ ചാറ്റിലെ അംഗങ്ങള്‍ക്ക് സ്ഥലത്തെക്കുറിച്ച് ധാരണയില്ലാതിരുന്നത് അല്‍പ്പം ആശയക്കുഴപ്പത്തിനിടയാക്കി.

pathram:
Related Post
Leave a Comment