ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്; ആഘോഷിക്കാന്‍ ആരും ഇറങ്ങരുത്: മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയത് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ്. ആഘോഷിക്കാന്‍ ആരും പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. ഈ ഇളവുകള്‍ നല്‍കുന്നത് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാണ്. അതല്ലാതെ ആഘോഷിക്കാനായി ആരും ഇറങ്ങി പുറപ്പെടരുത്. പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചതോടെ പല ഭാഗങ്ങളിലും തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കുട്ടികളെയും വയോജനങ്ങളെയും കൂട്ടി പുറത്തിറങ്ങുന്ന സ്ഥിതി വരെയുണ്ട്. റിവേഴ്‌സ് ക്വാറന്റീന്‍ നിര്‍ദേശിക്കുന്നത് വൃദ്ധജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇതര രോഗങ്ങളുള്ളവര്‍ക്കും വൈറസ് ബാധ ഉണ്ടാകാതിരിക്കാനാണ്. അത് മനസിലാക്കി അവരെ സുരക്ഷിതമായി വീടുകളില്‍ ഇരുത്തേണ്ടവര്‍ തന്നെ എല്ലാം മറന്നുപോകുന്ന സ്ഥിതി ഉണ്ടാകരുത്. ഇതൊന്നും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പിക്കേണ്ട കാര്യങ്ങളല്ല. സ്വയം ബോധ്യപ്പെട്ട് ചെയ്യേണ്ടതാണ്. അത് മറന്നുപോകുമ്പോഴാണ് കേസ് എടുക്കേണ്ടി വരുന്നതും ആവര്‍ത്തിച്ച് ഓര്‍മിപ്പിക്കേണ്ടി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment